ഇത് വെറും ഗർത്തമല്ല,നഗരത്തിലെ പ്രധാന റോഡാണ്
Monday, August 10, 2020 9:40 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തി​ട്ട​യി​ടി​ഞ്ഞും റോ​ഡി​ടി​ഞ്ഞും നാ​ശ ന​ഷ്ടം. മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ റോ​ഡി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് താ​ഴ്ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യാ​ണ്.
മ​ങ്ങാ​ട്ടു​ക​വ​ല -കാ​രി​ക്കോ​ട് റൂ​ട്ടി​ലാ​ണ് പെ​ട്രോ​ൾ പ​ന്പി​ന് എ​തി​ർ​വ​ശ​ത്താ​യി ക​ന​ത്ത വെ​ള്ള​മൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ടാ​റിം​ഗ് റോ​ഡി​നോ​ടൊ​പ്പം ഓ​ട​യു​ടെ മു​ക​ളി​ലെ കോ​ണ്‍്ക്രീ​റ്റ് സ്ലാ​ബു​ക​ളും താ​ഴേ​ക്കു പ​തി​ച്ചി​ട്ടു​ണ്ട്. ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗ​ത്തി​ന​ടു​ത്താ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ ഇ​വി​ടെ വീ​പ്പ സ്ഥാ​പി​ച്ച് ക​യ​ർ കെ​ട്ടി അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭാ​ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും ക​യ​റി​യാ​ൽ റോ​ഡ് കൂ​ടു​ത​ൽ ഇ​ടി​ഞ്ഞു താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ഞ്ഞി​ര​മ​റ്റം ഉ​റു​ന്പി​ൽ​പ്പാ​ലം അ​ങ്ക​ണ​വാ​ടി​യ്ക്കു സ​മീ​പം തോ​ടി​ന്‍റെ സൈ​ഡ് കെ​ട്ട് ഇ​ടി​ഞ്ഞ് വെ​ള്ള​ത്തി​ൽ പ​തി​ച്ചു.
2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് ഇ​തു​വ​ഴി​യു​ള്ള റോ​ഡി​ന്‍റെ സൈ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ടു വ​ർ​ഷം മു​ൻ​പ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ത​ക​ർ​ന്ന് പു​ഴ​യി​ൽ പ​തി​ച്ച​ത്. ഇ​തു​വ​ഴി​യു​ള്ള റോ​ഡി​ലെ വാ​ഹ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടി​ഞ്ഞ​തി​നു സ​മീ​പം വീ​ടു​ക​ളു​മു​ണ്ട്.
വെ​ള്ള​പ്പൊ​ക്ക, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ നാ​ലു ക്യാ​ന്പു​ക​ൾ കൂ​ടി തു​റ​ന്നു. മു​ള്ള​രി​ങ്ങാ​ട് ക​മ്യൂ​ണി​റ്റി ഹാ​ൾ, അ​ങ്ക​ണ​വാ​ടി, വെ​ള്ള​ള്ള് ക​മ്യൂ​ണി​റ്റി ഹാ​ൾ,ഇ​ല​പ്പ​ള്ളി സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. ഇ​വി​ടെ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 20 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ആ​കെ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. മൂ​ല​മ​റ്റം വി​എ​ച്ച്എ​സി​ൽ തു​റ​ന്ന ക്യാ​ന്പി​ൽ ര​ണ്ടു സ്ത്രീ​ക​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.