കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് അവഗണന
Monday, August 10, 2020 9:35 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ​കു​തി ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്ന നി​ർ​ദേ​ശം ജ​ന​ങ്ങ​ളു​ടെ പീ​ഡ​നം വ​ർ​ധി​പ്പി​ക്കു​ന്നു.
ഹൈ​ടെ​ക് കാ​ല​ത്തും കൊ​ളോ​ണി​യ​ൽ സി​സ്റ്റ​ത്തി​ന്‍റെ തു​രു​ന്പെ​ടു​ത്ത് ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ക്കി ജ​ന​ങ്ങ​ളെ അ​വ​മ​തി​ക്കാ​നാ​ണ് ഇ​ന്നും ശ്ര​മം ന​ട​ക്കു​ന്ന​ത്. ഓ​രോ സ​ർ​ക്കാ​ർ ഫ​യ​ലും ഓ​രോ ജീ​വ​ത​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ല​ത്തും ഇ​തി​നു മോ​ച​ന​മാ​കു​ന്നി​ല്ല.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച് ഓ​രോ സെ​ക്ഷ​നും ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​മ്രാ​ജ്യ​മാ​ണ്. പ​കു​തി ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്ന ന​യം ന​ട​പ്പാ​യ​തോ​ടെ ഫ​യ​ൽ മാ​റ്റം ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്.
ഫ്ര​ണ്ട് ഓ​ഫീ​സു​മു​ത​ൽ ഉ​ത്ത​ര​വി​റ​ക്കേ​ണ്ട ഓ​ഫീ​സ​ർ​വ​രെ ഫ​യ​ൽ നീ​ങ്ങ​ണ​മെ​ങ്കി​ൽ അ​ഞ്ചു​പേ​രെ​ങ്കി​ലും കാ​ണ​ണം. പ​കു​തി ഹാ​ജ​ർ ക​ണ​ക്ക​മ​നു​സ​രി​ച്ച് ഒ​രു ഫ​യ​ൽ ഓ​ഫീ​സ​റു​ടെ മു​ന്നി​ലെ​ത്താ​ൻ ഒ​രു​മാ​സ​മെ​ങ്കി​ലും വൈ​കും. സാ​ധാ​ര​ണ വൈ​കി​പ്പി​ക്ക​ൽ കൂ​ടാ​തെ​യാ​ണി​ത്. ഫ​യ​ൽ എ​വി​ടെ​വ​രെ നീ​ങ്ങി എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ​കൂ​ടി പ​കു​തി ഹാ​ജ​ർ ടൈം​ടേ​ബി​ൾ പ​ഠി​ച്ചെ​ടു​ക്ക​ണം.
ജി​ല്ലാ ആ​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പൊ​തു​വെ ജീ​വ​ന​ക്കാ​ർ ഹാ​ജ​രു​ള്ള​ത് ചൊ​വ്വ മു​ത​ൽ വ്യാ​ഴം വ​രെ​യാ​ണ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യോ അ​തി​നു​മു​ന്പോ ലോ​റേ​ഞ്ചി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന ജീ​വ​ന​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞോ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ മാ​ത്ര​മേ എ​ത്താ​റു​ള്ളൂ. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡി​ന്‍റെ പേ​രി​ൽ ഡ്യൂ​ട്ടി ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.ചി​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ന്നു​ചെ​ന്നാ​ലും ന്ധ​സെ​ക്ഷ​നി​ൽ ആ​ളി​ല്ല​ന്ധ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​രെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ ആ​ളു​ക​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്നു​ള്ളൂ. അ​വ​രും ഈ ​കെ​ടു​തി അ​നു​ഭ​വി​ക്ക​ണം.
ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​കു​തി പ​ണ​ത്തി​ൽ​നി​ന്നും ശ​ന്പ​ളം പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഡ്യൂ​ട്ടി​യി​ൽ ഒ​ഴി​വ് അ​നു​വ​ദി​ക്കു​ന്ന ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളു​ടെ ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.