മൂ​ന്നാം​വ​ർ​ഷ​വും വീ​ട്ടി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു: വ​യോ​ധി​ക ദ​ന്പ​തി​ക​ൾ ദു​രി​ത​ത്തി​ൽ
Sunday, August 9, 2020 10:04 PM IST
അ​റ​ക്കു​ളം: വ​യോ​ധി​ക ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു. മൈ​ലാ​ടി പു​ത്ത​ൻ മ​ഠം ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ക​ന​ത്ത മ​ഴ​യ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. ഇ​ത് മൂ​ന്നാം വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് മ​ണ്ണി​ടി​യു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും മ​ണ്ണി​ടി​ഞ്ഞ് വീ​ണ​പ്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​തി​നാ​യി​രം രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി കി​ട്ടി​യ​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് ഓ​രോ വ​ർ​ഷ​വും മ​ണ്ണ് നീ​ക്കം ചെ​യ്ത​തും വീ​ടി​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത​തും. ഏ​ഴു​പ​ത് വ​യ​സു ക​ഴി​ഞ്ഞ ജോ​സ​ഫും ഭാ​ര്യ മേ​രി​യു​മാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ജോ​സ​ഫ് വി​ക​ലാം​ഗ​നു​മാ​ണ്. ഇ​വ​രെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ൽ, സെ​ക്ര​ട്ടി സി.​ആ​ർ.​മ​ധു, കാ​ഞ്ഞാ​ർ എ​സ്.​ഐ.​കെ.​സി​നോ​ദ് എ​ന്നി​വ​ർ സ്ഥ​ല​ം സന്ദർശിച്ചു.