കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു
Sunday, August 9, 2020 9:58 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി വ​ട്ടോ​ൻ​പാ​റ കു​ന്നേ​ൽ ടോ​മി​യു​ടെ വീ​ട് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
ഈ ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ടോ​മി എ​റ​ണാ​കു​ള​ത്ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്. ഭാ​ര്യ എ​ൽ​സി​യും മൂ​ന്ന് കു​ട്ടി​ക​ളും ക​ന​ത്ത മ​ഴ​യും കാ​റ്റും ഭ​യ​ന്ന് അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ലാ​ണ് രാ​ത്രി ക​ഴി​ഞ്ഞ​ത്. രാ​വി​ലെ ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ന്ന​ത് അ​റി​യു​ന്ന​ത്.
വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ടോ​മി​യു​ടെ ചെ​റി​യ വീ​ട്. ഇ​ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ മൂ​ന്ന് കു​ട്ടി​ക​ളെ​യും കൊ​ണ്ട് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ക​ഴി​യു​ക​യാ​ണ് ഈ ​കു​ടും​ബം.