രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം
Sunday, August 9, 2020 9:58 PM IST
രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ചി​ൽ കാ​ല​വ​ർ​ഷ കെ​ടു​തി​ക​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. രാ​ജാ​ക്കാ​ട് ,രാ​ജ​കു​മാ​രി, ബൈ​സ​ണ്‍​വാ​ലി,കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ൾ​പ്പെ​ടെ 1103 ക​ർ​ഷ​ക​രു​ടെ കൃ​ഷി​വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് ഏ​ത്ത​വാ​ഴ കൃ​ഷി​യ്ക്കാ​ണ്. 334 ക​ർ​ഷ​ക​രു​ടെ 177 ല​ക്ഷം രൂ​പ​യു​ടെ വാ​ഴ​ക​ൾ ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ജി​ല്ല​യി​ലെ 26 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി ന​ശി​ച്ചു. 145 ക​ർ​ഷ​ക​രു​ടെ 182 ല​ക്ഷം രൂ​പ​യു​ടെ ഏ​ലം കൃ​ഷി ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. അ​ഞ്ച് ഹെ​ക്ട​ർ സ്ഥ​ല​ത്തെ 26.01 ല​ക്ഷം രൂ​പ​യു​ടെ 5000 ക​രു​മു​ള​ക് ചെ​ടി​ക​ളും, 38 ക​ർ​ഷ​ക​രു​ടെ 150 ജാ​തി മ​ര​വും, ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക​പ്പ കൃ​ഷി​യും ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ആ​യ​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ ഗ്യാ​പ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ല്പ​തി​ല​ധി​കം ഏ​ക്ക​ർ ക്യ​ഷി​യി​ട​മാ​ണ് കൃ​ഷി യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്തെ കൃ​ഷി നാ​ശം ഇ​നി​യും ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കൂ​ടാ​തെ ഏ​ക്ക​റു​ക​ണ​ക്കി​ന് വാ​ഴ കൃ​ഷി​യി​ൽ വെ​ള്ളം ക​യ​റി നി​ൽ​ക്കു​ക​യാ​ണ്. ഇ​വ അ​ഴു​കി ന​ശി​ക്കാ​നാ​ണ് സാ​ധ്യ​ത.
പേ​മാ​രി​യ്ക്ക് ശേ​ഷം അ​ഴു​ക​ലും ദ്രു​ത​വാ​ട്ട​വും ഉ​ള്ള രോ​ഗ​ങ്ങ​ൾ കു​രു​മു​ള​ക് കൃ​ഷി​യെ കാ​ത്തി​രി​ക്കു​ക​യാ​ണ്. തോ​ട്ട​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ല​ച്ചെ​ടി​ക​ളും അ​ഴു​ക​ൽ ഭീ​ഷ​ണി​യി​ലാ​ണ്.