നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ശാ​ന്തി​പ്പാ​ലം വീണ്ടും ഒ​ലി​ച്ചു​പോ​യി
Saturday, August 8, 2020 10:47 PM IST
മ്ലാ​മ​ല: നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ശാ​ന്തി​പ്പാ​ലം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ്ടും ഒ​ലി​ച്ചു​പോ​യി. 1993-ൽ ​നാ​ട്ടു​കാ​രാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ -വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് പെ​രി​യാ​റി​നു കു​റു​കെ ശാ​ന്തി​പ്പാ​ലം നി​ർ​മി​ച്ച​ത്. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ പാ​ലം ഓ​ലി​ച്ചു​പോ​യി. സ​ർ​ക്കാ​രി​ൽ​നി​ന്നും പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ വീ​ണ്ടും പാ​ലം നി​ർ​മി​ച്ചു.

അ​തി​നി​ടെ മ്ലാ​മ​ല സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസി​ന് അ​യ​ച്ച ക​ത്ത് ഹ​ർ​ജി​യാ​യി പ​രി​ഗ​ണി​ച്ച് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം ഇ​വി​ടെ പാ​ലം പ​ണി​യാ​ൻ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി.
അ​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ലം വീ​ണ്ടും ഒ​ലി​ച്ചു​പോ​യ​ത്. ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.