ക​ട​മക്കു​ഴി​യി​ൽ വ​ൻ ഉ​രു​ൾ​പൊ​ട്ട​ൽ; കോ​ടി​ക​ളു​ടെ ന​ഷ്‌ടം
Saturday, August 8, 2020 10:47 PM IST
ക​ട്ട​പ്പ​ന: ക​ട​മക്കു​ഴി​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം.
ക​ട​മക്കു​ഴി സ്വ​ദേ​ശി വാ​ണി​യേ​ട​ത്ത് ജോ​ർ​ജ് വ​ർ​ഗീ​സ്്, വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി പെ​രു​ന്പ്രാ​ൽ സി​നോ​യി ഏ​ബ്ര​ഹാം, ക​ട​മാ​ക്കു​ഴി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​യ്യ​നാ​ർ, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജ​ക്ക​യ​പ്പ​ൻ, കു​റ​കു​ന്നേ​ൽ ബെ​ന്നി എ​ന്നി​വ​രു​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്. ഏ​ല​ത്തോ​ട്ട​ത്തി​ന്‍റെ ഏ​റി​യ ഭാ​ഗ​വും വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു പോ​യി.
പൊ​ട്ടം​കു​ളം എ​സ്റ്റേ​റ്റി​നോ​ടു ചേ​ർ​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ചെ​കു​ത്താ​ൻ മ​ല​യു​ടെ ഒ​രു​ഭാ​ഗ​ത്താ​യി ഒ​രു കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.
ചെ​ങ്കു​ത്താ​യ തോ​ട്ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​നി​ന്നും ഉ​രു​ൾ​പൊ​ട്ടി ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​വ​രെ​യെ​ത്തി. വെ​ള്ള​പ്പാ​ച്ചി​ലി​ൽ താ​ഴ്ഭാ​ഗ​ത്തു​ള്ള ഏ​ക്ക​റ് ക​ണ​ക്കി​ന് സ്ഥ​ലം പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. അ​തി തീ​വ്ര​മ​ഴ​യി​ൽ മ​ല​മു​ക​ളി​ൽ​നി​ന്നു മ​ണ്ണും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും താ​ഴ് വാ​ര​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​നു​ള്ള ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്ക്കേ് ഒ​ഴു​കി എ​ത്തു​ക​യ​യി​രു​ന്നു. മ​ര​ങ്ങ​ളും പാ​റ​ക്ക​ല്ലു​ക​ളും ചെ​ളി​വെ​ള്ള​വും ഏ​ല​ച്ചെ​ടി​ക​ളെ പാ​ടെ ത​ക​ർ​ത്തു.

ക​ട​മ​ക്കു​ഴി​യി​ൽ മാ​ത്രം 25 ഏ​ക്ക​റി​ല​ധി​കം കൃ​ഷി ഭൂ​മി​യി​ലെ ഏ​ല​ച്ചെ​ടി​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്. ക​ട​മ​ക്കു​ഴി ജോ​ർ​ജ് വ​ർ​ഗീ​സ് , അ​യ്യ​നാ​ർ, ജ​ക്ക​യ​പ്പ​ൻ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ്പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ്സ​ണ്‍ ജോ​ർ​ജ്, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ. ​അ​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ വ്യാ​പ്തി വ​ലു​താ​യ​തി​നാ​ൽ ഇ​നി ഇ​വി​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യെ​ടു​ക്കു​ക ശ്ര​മ​ക​ര​മാ​ണ്.