പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക; പ​ഞ്ചാ​യ​ത്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി; മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Saturday, August 8, 2020 10:44 PM IST
ഉ​പ്പു​ത​റ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. പെ​രി​യാ​റി​ലെ നീ​രൊ​ഴു​ക്ക് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽ​വേ​യി​ലൂ​ടെ പെ​രി​യാ​റി​ലേ​ക്ക് വെ​ള്ളം തു​റ​ന്നുവി​ട്ടാ​ൽ അ​പ​ക​ട​മാ​കും. 2018-ൽ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​മി​ഴ്നാ​ട് വെ​ള്ളം തു​റ​ന്നു​വി​ട്ട അ​നു​ഭ​വം അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ മു​ന്ന​റി​പ്പു​മാ​യി എ​ത്തി​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി​പേ​ർ പ്രാ​യ​മാ​യ​വ​രേ​യും മ​റ്റും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.
മ​ഴ​യ്ക്ക് ചെ​റി​യ ശ​മ​ന​മു​ണ്ടെങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ്യ​പ്പ​ൻ​കാ​വി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ അ​റി​യി​പ്പു ന​ൽ​കി.

ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
പെ​രി​യാ​റി​ൽ വെ​ള്ളം ഉ​യ​ർ​ന്നാ​ലു​ള്ള ആ​ശ​ങ്ക​ക്കൊ​പ്പം റോ​ഡു​ക​ളി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​ലും എ​സ്റ്റേ​റ്റു​ക​ളി​ലെ ഗേ​റ്റു​ക​ൾ തു​റ​ന്നി​ടാ​ത്ത​തി​ലും നാ​ട്ടു​കാ​ർ​ക്ക് വലിയ ആ​ശ​ങ്ക​യു​ണ്ട്.