ജി​ല്ല​യി​ൽ 21 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു
Saturday, August 8, 2020 10:41 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യി 21 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 183 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 624 പേ​രെ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ദേ​വി​കു​ളം താ​ലൂ​ക്ക്: മൂ​ന്നാ​ർ വി​ല്ലേ​ജി​ൽ നി​ന്നും മൂ​ന്നാ​ർ മ​ർ​ച്ച​ന്‍റ് അ​‌​സോ​സി​യേ​ഷ​ൻ ഹാ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​രെ താ​മ​സി​പ്പി​ച്ചു. കെഡിഎ​ച്ച് വി​ല്ലേ​ജി​ൽ​നി​ന്നു ദേ​വി​കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് 32 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു.
തൊ​ടു​പു​ഴ താ​ലൂ​ക്ക്: അ​റ​ക്കു​ളം വി​ല്ലേ​ജി​ൽ നി​ന്നും മൂ​ല​മ​റ്റം ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്നാ​യി ര​ണ്ട്് സ്ത്രീ​ക​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു.
പീ​രു​മേ​ട് താ​ലൂ​ക്ക്: കു​മ​ളി വി​ല്ലേ​ജി​ൽ നി​ന്നും കു​മ​ളി ട്രൈ​ബ​ൽ സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് എ​ട്ടു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 24 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ ക്യാ​ന്പി​ൽ 19 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ഞു​മ​ല വി​ല്ലേ​ജി​ൽ നി​ന്നും മോ​ഹ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക്യാ​ന്പി​ൽ 39 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. മ​ഞ്ഞു​മ​ല വി​ല്ലേ​ജി​ൽ നി​ന്നും സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് 15 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 44 ​പേ​രെ​യും മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​രി​യാ​ർ വി​ല്ലേ​ജി​ൽ നി​ന്നും സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്കും ച​ന്ദ്ര​വ​നം എ​സ്റ്റേ​റ്റ് ഹാ​ളി​ലെ ക്യാ​ന്പി​ലേ​ക്കും 30 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​യാ​ർ വി​ല്ലേ​ജി​ലെ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക്യാ​ന്പി​ൽ 137 പേ​രു​ണ്ട്. വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 90 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ലെ ശാ​ന്തി​ഭ​വ​ൻ ക്യാ​ന്പി​ൽ 61 പേ​രെ​യും മാ​റ്റി താ​മ​സി​പ്പി​ച്ചു. ഉ​പ്പു​ത​റ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 14 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. അ​ഴു​ത സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 12 പേ​രെ​യും മാ​റ്റി.
ഇ​ടു​ക്കി താ​ലൂ​ക്ക്: അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജി​ലെ ക്യാ​ന്പി​ൽ എ​ട്ടു​പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. ക​ഞ്ഞി​ക്കു​ഴി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 26 പേ​രാ​ണു​ള്ള​ത്. കൊ​ന്ന​ത്ത​ടി ചി​ന്നാ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ ക്യാ​ന്പി​ലേ​ക്ക് മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 12 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ത്തി​ക്കു​ടി ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ലെ ക്യാ​ന്പി​ലേ​ക്ക് 66 പേ​രു​ണ്ട്. കാ​ഞ്ചി​യാ​ർ വി​ല്ലേ​ജി​ലെ ക്യാ​ന്പി​ലേ​ക്ക് അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 23 പേ​രെ​യും മാ​റ്റി. കാ​ഞ്ചി​യാ​ർ വി​ല്ലേ​ജി​ലെ വെ​ള്ളി​ലാം​ക​ണ്ടം ക്യാ​ന്പി​ൽ 23 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​പ്പു​തോ​ട് ഗ​വ. എ​ൽ.​പി. സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് എ​ട്ടു​പേ​രെ​യും മാ​റ്റി.
ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക്: ആ​ന​വി​ലാ​സം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 18 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.