കോ​വി​ഡ് -19: അ​ടി​മാ​ലി​യി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ച് പോ​ലീ​സ്
Thursday, August 6, 2020 10:16 PM IST
അ​ടി​മാ​ലി: കോവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ച് പോ​ലീ​സ്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. കോവി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി മു​ന്ന​റി​യി​പ്പ് വാ​ഹ​നം പോ​ലീ​സ് നി​ര​ത്തി​ലി​റ​ക്കി. അ​ടി​മാ​ലി ടൗ​ണി​ന് പു​റ​മെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മ​റ്റി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​വും. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന​യും പോ​ലീ​സ് ന​ട​ത്തു​ന്നുണ്ട്.
നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.