കാ​റ്റി​ൽ കോ​വി​ഡ് വി​വ​ര​ശേ​ഖ​ര​ണ കേ​ന്ദ്രം ത​ക​ർ​ന്നു
Thursday, August 6, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ക​ന്പം​മെ​ട്ടി​ൽ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ കോ​വി​ഡ് വി​വ​ര​ശേ​ഖ​ര​ണ കേ​ന്ദ്രം ത​ക​ർ​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ടി ര​ക്ഷ​പെ​ട്ട​തി​നാ​ൽ വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വി​വ​ര ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ണ് ത​ക​ർ​ന്ന​ത്.
രാ​ത്രി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ത്ക്കാ​ലി​ക ഷെ​ഡ് ത​ക​ർ​ന്ന് വീ​ണ​ത്. മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ​യും വാ​ണി​ജ്യ നി​കു​തി ഓ​ഫീ​സി​ന്‍റെ​യും സ​മീ​പ​ത്താ​യാ​ണ് താ​ത്ക്കാ​ലി​ക​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃത്വ​ത്തി​ൽ ഷെ​ഡ് നി​ർ​മി​ച്ച​ത്.
ഇ​തോ​ടെ വി​വ​ര​ശേ​ഖ​ര​ണം ത​ട​സ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് സ്ഥി​രം വി​വ​ര​ശേ​ഖ​ര​ണ ഓ​ഫീസ് സം​വി​ധാ​നം ത​യാ​റാ​ക്ക​ണ​മെ​ന്ന് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.