മ​രം ഒ​ടി​ഞ്ഞു ലോ​റി​യു​ടെ മു​ക​ളി​ൽ വീ​ണു
Thursday, August 6, 2020 10:13 PM IST
വാ​ഴ​ക്കു​ളം: ക​ന​ത്ത കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു ലോ​റി​യു​ടെ മു​ക​ളി​ൽ വീ​ണു.​ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ വാ​ഴ​ക്കു​ളം ശ്രീ​കൃ​ഷ്ണ ഗ്യാ​സ് ഏ​ജ​ൻ​സീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സി​മ​ന്‍റു​മാ​യി മു​ത​ല​ക്കോ​ട​ത്തി​നു വ​ന്ന മി​നി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്ന മ​ര​മാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. മു​ത​ല​ക്കോ​ടം നാ​ഷ​ണ​ൽ ഹാ​ർ​ഡ് വെ​യേ​ഴ്സി​ന്‍റെ മി​നി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്.

മ​രം വീ​ണ് വാ​ഹ​ന​ത്തി​നും സി​മ​ന്‍റി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ അ​ഗ്നി ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി സം​സ്ഥാ​ന പാ​ത​യി​ലെ ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.