കാ​റ്റി​ലും മ​ഴ​യി​ലും തൊ​ടു​പു​ഴ മേ​ഖ​ല​യി​ലും വ്യാ​പ​ക നാ​ശം
Thursday, August 6, 2020 10:13 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തൊ​ടു​പു​ഴ താ​ലൂ​ക്കി​ലും വ്യാ​പ​ക നാ​ശം. പു​റ​പ്പു​ഴ​യി​ൽ പ​ന​യ്ക്ക​ൽ സ​ന്തോ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ മു​ത​ല​ക്കോ​ടം കു​ന്നം മാ​ട​പ്പ​ള്ളി​ൽ അ​ഡ്വ.​ സി.​ജെ.​തോ​മ​സി​ന്‍റെ ഏ​ത്ത​വാ​ഴ​ത്തോ​ട്ടം നി​ലം​പൊ​ത്തി. കു​ല​ച്ച ഇ​രു​നൂ​റോ​ളം ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ണ് ന​ശി​ച്ചു. തൊ​ടു​പു​ഴ-​മ​ണ​ക്കാ​ട് റൂ​ട്ടി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. തൊ​മ്മ​ൻ​കു​ത്ത് ച​പ്പാ​ത്ത് ക​ന​ത്ത മ​ഴ​യി​ൽ ഇ​ന്ന​ലെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്താ​ൽ മൂ​ടി. ഇ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. പു​ഴ​യോ​ട് ചേ​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചി​രു​ന്ന കി​ണ​ർ വെ​ള്ള​ത്തി​ൽ മൂ​ടി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം ഇ​ല്ലാ​താ​യി. മ​രം വീ​ണ് വ​ണ്ണ​പ്പു​റം ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചു. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് മ​രം വീ​ണ​ത്. ജീ​വ​ന​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. മു​ള്ള​രി​ങ്ങാ​ട്-​ത​ല​ക്കോ​ട് റൂ​ട്ടി​ൽ വ​ലി​യ​ക​ണ്ടം ഭാ​ഗ​ത്ത് പു​ഴ​യി​ൽ നി​ന്നും വെ​ള്ളം ക​യ​റി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.