പേ​മാ​രി, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ...
Thursday, August 6, 2020 10:13 PM IST
മു​തി​ര​പ്പു​ഴ​യാർ കരകവിഞ്ഞു, നിരവധി വീടുകൾ വെള്ളത്തിൽ

മൂ​ന്നാ​ർ: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മു​തി​ര​പ്പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. കൈ​ത്തോ​ടു​ക​ളി​ലെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലെ​യും കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​ക്കാ ന​ഗ​റി​ലെ​യും പ​ഴ​യ മൂ​ന്നാ​റി​ലെ​യും നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മൂ​ന്നാ​ർ ടൗ​ണി​ലെ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മൂ​ന്നാ​ർ ഉ​ടു​മ​ല​പ്പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​മു​ഖ പാ​ല​മാ​യ പെ​രി​യ​വ​ര​യി​ലെ താ​ത്കാ​ലി​ക പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. മ​ര​ങ്ങ​ൾ വീ​ണ് എ​സ്റ്റേ​റ്റു റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​ന്നാ​ർ മാ​ർ​ക്ക​റ്റി​ലെ മാം​സ വി​ല്പ​ന ശാ​ല​യി​ലും വെ​ള്ളം ക​യ​റി. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മു​തി​ര​പ്പു​ഴ​യാ​റി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ന​ത്ത കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

മൂ​ന്നാ​ർ കോ​ള​നി​യി​ലെ​യും എം​ജി കോ​ള​നി​യി​ലെ​യും വീ​ടു​ക​ളി​ലെ മേ​ൽ​ക്കൂ​ര​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മു​തി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് മൂ​ന്നാ​ർ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ശ​ക്ത​മാ​യ കാ​റ്റി​ൽ മൂ​ന്നാ​ർ, ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ൽ വ​ൻ നാ​ശ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ദേ​വി​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് മ​രം വീ​ണ് അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ജി ​എ​ച്ച് റോ​ഡി​ൽ വ്യാ​പാ​രി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് മ​രം വീ​ണ് വീ​ട് ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ദേ​വി​കു​ളം, മാ​ട്ടു​പ്പെ​ട്ടി, ഇ​ക്കാ​ന​ഗ​ർ, മൂ​ന്നാ​ർ കോ​ള​നി എ​ന്നി​വ​ട​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. മ​രം വീ​ണ് ഹൈ​റേ​ഞ്ച് സ്കൂ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ബ​സു​ക​ൾ ത​ക​ർ​ന്നു.

പ​ഴ​യ മൂ​ന്നാ​റി​ലെ ഹൈ​ഡ​ൽ പാ​ർ​ക്കി​ൽ മ​രം വീ​ണ് കെ​ട്ടി​ടം ന​ശി​ച്ചു. മാ​ട്ടു​പ്പെ​ട്ടി സ​ണ്‍ മൂ​ണ്‍ വാ​ലി പാ​ർ​ക്കി​ലെ ക​ട​ക​ൾ മ​രം വീ​ണ് ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ മാ​സം വ​ൻ തോ​തി​ൽ മ​ല​യി​ടി​ഞ്ഞ ലോ​ക്ക് ഗ്യാ​പ്പി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.