ചു​മ​ട്ടു​ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; ന​ഗ​രം ആ​ശ​ങ്ക​യി​ൽ
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: നഗരത്തിലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ഗ​രം ആ​ശ​ങ്ക​യി​ൽ. തൊ​ണ്ടി​ക്കു​ഴ സ്വ​ദേ​ശി​യാ​യ 43-കാ​ര​ന്‍റെ രോ​ഗ ഉ​റ​വി​ട​ം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​നി​യെ തു​ട​ർ​ന്ന് ഇ​യാ​ൾ ചി​കി​ൽ​സ തേ​ടി​യ​തി​നു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു . തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ലാ​ണ് ഇ​യാ​ൾ ചു​മ​ട്ടു ജോ​ലി ചെ​യ്തി​രു​ന്ന​ത്. പ​നി കു​റ​ഞ്ഞ​പ്പോ​ൾ സ​മീ​പ കാ​ല​ത്ത് ജോ​ലി​ക്ക് വ​ന്ന​താ​യും വി​വ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​യാ​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മു​പ്പ​തി​ലേ​റെ പേ​രെ ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ 16 പേ​ർ ഇ​യാ​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന മ​റ്റു ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​ണ്.
ഭാ​ര്യ​യും ര​ണ്ടും മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഹാ​ർ​ഡ് വെ​യ​ർ സ്ഥാ​പ​ന​ത്തി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലു​മാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത്.
ചി​ല സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ പോ​ലീ​സ് അ​ട​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തു​റ​ന്നു. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട കൂ​ടു​ത​ൽ പേ​രു​ടെ വി​വ​രം അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.
ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ ലോ​റി​ക​ളി​ൽ നി​ന്നും ലോ​ഡ് ഇ​റ​ക്കി​യ​പ്പോ​ഴാ​കാം രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​തി​നി​ടെ വ​ലി​യ തോ​തി​ലു​ള്ള സ​ന്പ​ർ​ക്കം ഇ​യാ​ൾ​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ തൊ​ണ്ടി​ക്കു​ഴ വാ​ർ​ഡ് ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​ക്കി വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചു.
കാ​രി​ക്കോ​ട് - തൊ​ണ്ടി​ക്കു​ഴ - കു​ന്നം റോ​ഡിലെ ര​ണ്ടു​പാ​ല​ത്തും പ​ട്ട​യം​ക​വ​ല​യ്ക്ക് സ​മീ​പ​വുമാണ് അ​ട​ച്ചത്.
ആ​ർ​പ്പാ​മ​റ്റ​ത്ത് പ​ട്ട​യം​ക​വ​ല​യി​ൽ നി​ന്നു​ള്ള വ​ഴി​യും കൊ​ത​കു​ത്തി​യി​ൽ നി​ന്നു​ള്ള റോ​ഡും തൊ​ണ്ടി​ക്കു​ഴ പ​ട്ട​യം​ക​വ​ല ക​നാ​ൽ റോ​ഡ് പ​ട്ട​യം​ക​വ​ല ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്നും അ​ട​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ക​ട​ക​ളും താ​ത്കാ​ലി​ക​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ്ര​ധാ​ന വ​ഴി​ക​ൾ അ​ട​ച്ച​ത് സ​മീ​പ​ത്തെ ആ​ളു​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.
കി​ലോ മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് ഇ​വ​രി​ൽ പ​ല​രും ഇ​ന്ന​ലെ തി​രി​കെ വീ​ടു​ക​ളി​ൽ എ​ത്തി​യ​ത്. സ​മീ​പ​ത്തെ ഒ​ന്നാം വാ​ർ​ഡ് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​യ​തി​നാ​ൽ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.
അ​തേ സ​മ​യം വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം രോ​ഗി​യു​ടെ സ്ഥ​ല​ത്ത് മാ​ത്ര​മാ​യി ചു​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സ​ന്പ​ർ​ക്കം : ക​രി​ങ്കു​ന്ന​ത്തും
ഇ​ട​വെ​ട്ടി​യി​ലും ജാ​ഗ്ര​ത വ​ർ​ധി​ച്ചു

തൊ​ടു​പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​ങ്കി​ന്‍റെ ക​ള​ക്ഷ​ൻ എ​ടു​ക്കു​ന്ന പി​ഗ്മി ഏ​ജ​ന്‍റു​മാ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​ങ്കു​ന്നം ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. ഇ​വ​ർ ദി​വ​സ ക​ള​ക്ഷ​ൻ എ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ട​പ്പി​ച്ച​ത്. ടൗ​ണി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ദി​വ​സ​ക​ള​ക്ഷ​ൻ എ​ടു​ക്കു​ന്ന ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക വ​ലു​താ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​ഭാ​ഗ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​വെ​ട്ടി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ളു​ടെ അ​മ്മ(85), ഭാ​ര്യ(48), ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ (17, 12) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.