വെ​ള്ളി​ലാം​ക​ണ്ടം കു​ഴ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, August 5, 2020 9:52 PM IST
ഉ​പ്പു​ത​റ: മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തി​നെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ലെ വെ​ള്ളി​ലാം​ക​ണ്ടം മ​ണ്‍​പാ​ലം (കു​ഴ​ൽ പാ​ലം) അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ര​ണ്ടാ​മ​ത്തെ മ​ണ്ണു​കൊ​ണ്ടു​ള്ള കു​ഴ​ൽ​പ്പാ​ല​മാ​ണി​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ടാ​റിം​ഗ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​ത്. ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1978-ലാ​ണ് ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ലെ വെ​ള​ളി​ലാം​ക​ണ്ട​ത്ത് 150 മീ​റ്റ​ർ നീ​ള​ത്തി​ൽ കെ ​എ​സ്ഇ​ബി കു​ഴ​ൽ​പാ​ലം നി​ർ​മി​ച്ച​ത്. വെ​ള്ളം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ക​യ​റി​യി​റ​ങ്ങാ​ൻ ക​ഴി​യും​വി​ധം 20 മീ​റ്റ​ർ വ്യാ​സ​ത്തി​ൽ അ​ഞ്ചു കോ​ണ്‍​ക്രീ​റ്റ് ചു​രു​ളു​ക​ൾ നി​ർ​മി​ച്ച് അ​തി​നു​മു​ക​ളി​ൽ മ​ണ്ണി​ട്ടു നി​ക​ത്തി​യാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.
ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പാ​ലം സം​ര​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ പി​ൻ​വ​ലി​ച്ചു. പ​ല​ത​വ​ണ​ക​ളാ​യി ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണൊ​ലി​ച്ച് റോ​ഡ് ദു​ർ​ബ​ല​മാ​യി​ട്ടു​ണ്ട്.
റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗ​ർ​ത്ത​ങ്ങ​ളു​മു​ണ്ടാ​യി. കോ​ണ്‍​ക്രീ​റ്റ് ചു​രു​ളി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 10 മീ​റ്റ​റി​നു​ള്ളി​ലാ​ണ് ഇ​പ്പോ​ൾ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​രി​ക്കു​ന്ന​ത്.
പാ​ലം ബ​ല​പ്പെ​ടു​ത്താ​ൻ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് 20 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.