മൂ​ന്നാ​റി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Wednesday, August 5, 2020 9:52 PM IST
മൂ​ന്നാ​ർ: സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നാ​റി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും സ​ന്പ​ർ​ക്കം വ​ഴി​യാ​യി മൂ​ന്നു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥീ​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി​യ​ത്. ഈ ​മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ ദേ​വി​കു​ളം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി​യും വ​രാ​നു​ള്ള​ത്. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. പ​രി​ശോ​ധ​ന​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ർ ടാ​ക്സി സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് 25 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്.