അ​ടി​മാ​ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം
Wednesday, August 5, 2020 9:52 PM IST
അ​ടി​മാ​ലി: കാ​റ്റി​ലും മ​ഴ​യി​ലും അ​ടി​മാ​ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. ഇ​ന്ന​ലെ ദേ​ശീ​യ പാ​ത​യി​ൽ ഏ​ഴി​ട​ങ്ങ​ളി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ന​ശി​ച്ചു. കൊ​ച്ചി- മ​ധു​ര ദേ​ശീ​യ പാ​ത​യി​ലും അ​ടി​മാ​ലി - കു​മ​ളി പാ​ത​യി​ലു​മാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല പ​ട്ട​ണ്ടാ​യി​ൽ ബാ​വ, ക​ന്പ​നി കു​ടി​യി​ൽ ല​ക്ഷ്മ​ണ​ൻ, ആ​ന​വി​ര​ട്ടി സ്വ​ദേ​ശി​നി ഷൈ​ല റോ​യി, വാ​ള​റ ച​ലി​ൽ ജെ​സ്റ്റി​ൻ, വെ​ള്ള​ത്തൂ​വ​ൽ പു​ത്ത​ല നി​ര​പ്പേ​ൽ വി​നോ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​രം​വീ​ണ് ത​ക​ർ​ന്ന​ത്. കൊ​ന്ന​ത്ത​ടി - പൂ​ത​കാ​ളി റോ​ഡ്, കൊ​ന്ന​ത്ത​ടി സ​ർ​ക്കാ​ർ സ്കൂ​ളി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് താ​ഴു​ക​യും വി​ള്ള​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും വൈ​ദ്യു​തി ലൈ​നി​ൽ മ​രം​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി.നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ ക​ല്ലാ​ർ​കു​ട്ടി, ലോ​വ​ർ​പെ​രി​യാ​ർ ഡാ​മു​ക​ളു​ടെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്ക് വ്യാ​പ​ക ന​ഷ്ടം സം​ഭ​വി​ച്ചു.