തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും
Tuesday, August 4, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യു​ടെ രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
വീ​ട്ട​മ്മ​യു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളി​ൽ 269 പേ​രെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ക്കം തു​ട​ങ്ങി​യ​ത്. ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം.
ക​ഴി​ഞ്ഞ 25-നാ​ണ് പ​നി​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് വ​ട്ടു​പാ​റ ക​ള​ത്തി​ൽ ഏ​ലി​കു​ട്ടി ദേ​വ​സ്യ(58) തൂ​ക്കു​പാ​ലം അ​ർ​പ്പ​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​സു​ഖം കു​റ​യാ​ത്ത​തി​നെ​തു​ട​ർ​ന്ന് 26-നും 27-​നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. 30-ന് ​ഏ​ലി​ക്കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​തി​നെ​തു​ട​ർ​ന്ന് വീ​ണ്ടും ഇ​തേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന തൂ​ക്കു​പാ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 269 പേ​ർ ഉ​ൾ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ തൂ​ക്കു​പാ​ലം ടൗ​ണ്‍ മു​ഴു​വ​ൻ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12, ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.