ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി:​ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ ഭൂ​ഉ​ട​മ​ക​ൾ
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ:​ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 വ​ർ​ഷം മു​ന്പ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ക​ല്ലി​ട്ടു​തി​രി​ച്ചി​ട്ടു​ള്ള ഭൂ ​ഉ​ട​മ​ക​ളോ​ടു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ലാ​ൻ​ഡ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ശ​ബ​രി റെ​യി​ൽ​വേ പ്രൊ​ജ​ക്ട് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​
പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 2016-17ൽ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 50 കോ​ടി ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ താ​ൽ​പ​ര്യം കാ​ണി​ക്കാ​തെ ചെ​ല​വേ​റി​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കാ​ണി​ക്കു​ന്ന ആ​വേ​ശം ദു​രൂ​ഹ​മാ​ണ്.​
കാ​ല​ടി, പെ​രു​ന്പാ​വൂ​ർ, ഓ​ട​ക്കാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, രാ​മ​പു​രം, പാ​ലാ, ഭ​ര​ണ​ങ്ങാ​നം, ഈ​രാ​റ്റു​പേ​ട്ട, ചെ​മ്മ​ല​മ​റ്റം കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ടൗ​ണു​ക​ൾ​ക്കു​കൂ​ടി വളരെ പ്ര​യോ​ജ​ന​ക​ര​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്.​
എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ബ​രി റെ​യി​ൽ​വേ നി​ർ​മ്മാ​ണം സം​യു​ക്ത സം​രം​ഭ​മാ​യി ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​തി​നാ​ൽ പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. റെ​യി​ൽ​വേ​യു​ടെ ആ​വ​ശ്യ പ്ര​കാ​രം 2017 ജൂ​ലൈ11​നു പെ​രു​ന്പാ​വൂ​ർ,മൂ​വാ​റ്റു​പു​ഴ, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​നഃ​രാ​രം​ഭി​ച്ച ശ​ബ​രി റെ​യി​ൽ​വേ സ്ഥ​ലം എ​ടു​പ്പ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സു​ക​ൾ വീ​ണ്ടും അ​ട​ച്ചു പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. 2,815 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കു​ന്ന റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ പ​കു​തി ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞ സം​സ്ഥാ​ന സ​ർ​ക്കാ​ർ 64,000 കോ​ടി ചെ​ല​വു വ​രു​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തു വ​ഞ്ച​നാ​പ​ര​മാ​ണ്.
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യ്ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു മു​ൻ​പേ സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​ന​വും ഹി​യ​റിം​ഗും ന​ട​ത്താ​തെ സ്ഥ​ല​മെ​ടു​പ്പി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റു​ന്നി​ല്ലെ​ങ്കി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​വേ ക​ല്ല് നീ​ക്കം ചെ​യ്ത് ന​ൽ​ക​ണ​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. അ​നീ​ഷ് കു​മാ​ർ, എം.​പി. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ,എ​ൻ.​എ.​സ​ലിം, ജോ​ർ​ജ് താ​ന്നി​മ​റ്റം, ശി​വ​ൻ കി​ഴ​ക്കേ​ക്ക​ര, അ​ബ്ദു​ൾ ഖാ​ദ​ർ, ടി.​കെ. രാ​ജ​പ്പ​ൻ , കെ. ​കെ. രാ​മ​നാ​ഥ പി​ള്ള, ന​സീ​ർ, ബെ​ൻ​സ​ണ്‍ ഈ​റ്റ​ക്ക​ൽ,സി .​എ.​സു​ൽ​ഫി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.