പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ: ടി​ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചും സി​നി​മ​യി​ല​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തും പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.
പാ​ല​ക്കാ​ട് പെ​രി​ങ്ങാ​ട്ടു​കു​റി​ശി ചു​ള്ളി​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്തി​നെ(28) ആ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സി​നി​മ​യി​ലെ പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​റാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ടി​ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ൾ അ​ടു​പ്പം സ്ഥാ​പി​ച്ച​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം വാ​ങ്ങി​ത്ത​രാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്യു​ക​യും പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ദേ​ശ​ത്തെ​ത്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ഗ്ന​ചി​ത്രം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് പാ​ല​ക്കാ​ട്ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ​ക്കെ​തി​രെപോ​ക്സോ വ​കു​പ്പ് ചു​മ​ത്തി. വേ​റേ​യും പെ​ണ്‍​കു​ട്ടി​ക​ളെ സ​മാ​ന​മാ​യ രീ​തി​യി​ൽ പീ​ഡി​പ്പി​ച്ച മൂ​ന്നു കേ​സു​ക​ൾ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ളു​ടെ പേ​രി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മു​ട്ട​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.