കോ​വി​ഡ് ല​ക്ഷ​ണം വീ​ണ്ടു​മു​ണ്ടാ​യ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന്
Monday, August 3, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ഭേ​ദ​മാ​യ യു​വാ​വി​ന് വീ​ണ്ടും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ. ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ന്ന് ആ​രോ​പ​ണം. ചെ​ന്നാ​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
യു​വാ​വ് ഒ​രു​മാ​സം മു​ന്പ് ഷാ​ർ​ജ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​താ​ണ്. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 15 ദി​വ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു. രോ​ഗം ഭേ​ദ​മാ​യ​തി​നു​ശേ​ഷം തി​രി​കെ വീ​ട്ടി​ൽ​ത​ന്നെ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടു​കാ​ർ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തു.
12 ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി. ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടും ചു​മ​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. അ​സ്വ​സ്ഥ​ത​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ​ത​ന്നെ ഇ​ന്ന​ലെ ആം​ബു​ല​ൻ​സി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. സ​മ​യം ക​ഴി​ഞ്ഞെ​ന്നും ഡോ​ക്ട​ർ​മാ​ർ ഇ​ല്ലെ​ന്നും പ​റ​ഞ്ഞ് ഇ​വ​രെ മ​ട​ക്കി​യ​യ​യ്ക്കു​ക​യാ​യി​രു​ന്നു.