റി​സോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ കോ​വി​ഡ് ബാ​ധി​ത​രെ ഇ​ടു​ക്കി​യി​ലേ​ക്ക് മാ​റ്റി
Monday, August 3, 2020 10:04 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ 15 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി കൊ​ച്ചി​യി​ലെ ലു​മി​ന​സ് ഗ്രൂ​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ താ​മ​സി​പ്പി​ച്ച 41 പേ​രി​ൽ 15 പേ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ 17-നാ​ണ് സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് സ്വ​ന്തം ചെ​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ കെ​ട്ടി​ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ ലു​മി​ന​സ് ഗ്രൂ​പ്പി​ൽ ജോ​ലി​ക്കെ​ത്തി​യ 41 പേ​രെ മൂ​ന്നാ​റി​ൽ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. 29-ന് ​ഇ​വ​രു​ടെ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ശ​നി​യാ​ഴ്ച ല​ഭി​ച്ച ഫ​ല​ത്തി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.