മൊ​ബൈ​ൽ കി​യോ​സ്ക് വ​ഴി സ്വാ​ബ് പ​രി​ശോ​ധ​ന
Monday, August 3, 2020 10:01 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൊ​ബൈ​ൽ കി​യോ​സ്ക് വ​ഴി കോ​വി​ഡ് സ്വാ​ബ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​രു​ന്പു​പാ​ല​ത്താ​ണ് മൊ​ബൈ​ൽ കി​യോ​സ്ക് വ​ഴി കോ​വി​ഡ് സ്വാ​ബ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​ത്തി​ര​പു​രം ആ​രോ​ഗ്യ കേ​ന്ദ്രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കി​യോ​സ്ക് മൊ​ബൈ​ൽ യൂ​ണി​റ്റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. സു​ചി​ത്ര, വാ​ർ​ഡ് മെ​ന്പ​ർ മ​ക്കാ​ർ ബാ​വ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ടി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ഇ.​ബി. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ക​ൾ തു​ട​രും.