ലൈ​സ​ൻ​സി​ല്ലെ​ങ്കി​ലെ​ന്താ... ഭ​ക്ഷ​ണം മോ​ശ​മാ​ണ​ല്ലോ
Sunday, August 2, 2020 10:01 PM IST
ക​ട്ട​പ്പ​ന: കു​ടും​ബ​ശ്രീ ജ​ന​കീയ ഹോ​ട്ട​ൽ അ​ട​ക്കം ക​ട്ട​പ്പ​ന​യി​ലെ ആ​റ് ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. ജ​ന​ങ്ങ​ൾ​ക്ക് മോ​ശം ഭ​ക്ഷ​ണം ന​ൽ​കി​യി​ട്ടും ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മോ​ശ​മാ​യ ഭ​ക്ഷ​ണം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ചു​മ​ത​ല​യി​ൽ നി​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മാ​റ്റി​യ ക​ട്ട​പ്പ​ന കു​ടും​ബ​ശ്രീ ജ​ന​കി​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ എ​ല്ലാ വി​ധ ഒ​ത്താ​ശ​യോ​ടെ​യു​മാ​ണ്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഹോ​ട്ട​ലി​ൽ വി​ള​ന്പു​ന്ന​ത് മോ​ശ​മാ​യ ഭ​ക്ഷ​ണ​മാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ ഈ ​ഹോ​ട്ട​ലി​നെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യ​തി​നെ തു​ട​ർ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മെ​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ മ​റ്റു അ​ഞ്ച് ഹോ​ട്ട​ലു​ക​ൾ​ക്കു കു​ടി ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​ത്.​ഇ​വ​ർ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് ലൈ​സൻ​സ് അ​നു​വ​ദി​ക്കാ​ത്ത​ത്. എ​ന്നാ​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന​യി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യാ​ഗ​സ്ഥ​ർ​ക്ക് താ​ല്പ​ര്യ​മു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ ത​ന്നെ പ​റ​യു​ന്നു. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദോ​ഗ​സ്ഥ​രു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള​നി​ല​പാ​ടു​ക​ൾ​ക്കെതിരെ വ​കു​പ്പ് ത​ല ന​ട​പ​ടി​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്.