ഉ​പ്പു​ത​റ പി​എ​ച്ച്സി ഭാ​ഗി​ക​മാ​യി അ​ട​ച്ചു
Wednesday, July 15, 2020 10:01 PM IST
ഉ​പ്പു​ത​റ: ക്ല​ർ​ക്കി​ന് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഉ​പ്പു​ത​റ സി​എ​ച്ച്സി ഭാ​ഗീ​ക​മാ​യി അ​ട​ച്ചു. ഒ​രു ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ് ഒ​ഴി​ച്ച് മ​റ്റ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ മാ​ത്രം ന​ൽ​കും.
കാ​ഞ്ചി​യാ​ർ തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി​യാ​യ ക്ല​ർ​ക്കി​ന് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മു​ന്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച പു​ളി​ങ്ക​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ലെ പാ​ർ​ട് ടൈം ​സ്വീ​പ്പ​റു​ടെ രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ട​വും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ടു​ക്ക​ട്ട​യി​ൽ ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളും അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു.