കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, July 14, 2020 10:04 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ൾ കൃ​ഷി വ​കു​പ്പ് അ​തി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് 2020 വ​ർ​ഷ​ത്തെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.
ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള ക​ട്ട​പ്പ​ന പീ​രി​യാ​നി​ക്ക​ൽ ലൂ​സി തോ​മ​സ്, മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന അ​ധ്യാ​പ​ക അ​വാ​ർ​ഡി​നാ​യി ലി​സ്റ്റി​ലു​ള്ള ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ലെ അ​സി. പ്ര​ഫ​സ​ർ അ​നൂ​പ് ആ​ല​ക്കാ​പ്പ​ള്ളി, ഏ​റ്റ​വും ന​ല്ല സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​നു പ​രി​ഗ​ണ​ന​യി​ലു​ള്ള ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റ് പോ​ളി​ഹൗ​സും ടി​ഷ്യൂ​ക​ൾ​ച്ച​റ​ൽ ലാ​ബും സം​ഘം സ​ന്ദ​ർ​ശി​ച്ചു. അ​വ​ർ​ഡി​നാ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.