ക്ലീ​ൻ തൊ​ടു​പു​ഴ, ഒൗ​ഷ​ധ ഹ​ബ് പ​ദ്ധ​തി ന​ട​പ്പാ​ക്കും
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: റോ​ട്ട​റി ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​വി​ധ പ​ദ്ധി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക്ലീ​ൻ തൊ​ടു​പു​ഴ പ​ദ്ധ​തി​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ ആരംഭിച്ചത്. തൊ​ടു​പു​ഴ​യെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ, വി​വി​ധ വ​കു​പ്പു​ക​ൾ, വ്യാ​പാ​രി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി നാ​ല് വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി തൈ ​പ​ത്ത് എ​ന്ന പ​രി​പാ​ടി​യും ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത് ഇ​രു​പ​തോ​ളം ഒൗ​ഷ​ധ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നാ​ണ് തൈ​ക​ൾ എ​ത്തി​ക്കു​ക. തൊ​ടു​പു​ഴ​യെ ഒൗ​ഷ​ധ വി​ള​ക​ളു​ടെ ഹ​ബ്ബാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​വി​ഡ് പ്ര​തി​രോ​ധ പോ​രാ​ളി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്ക് മ​രു​ന്നു​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ൽ​കും. സോ​ളാ​ർ എ​ന​ർ​ജി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സൂ​ര്യ​കി​ര​ണ​മെ​ന്ന പ​ദ്ധ​തി​യും ക്ല​ബ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ക്ല​ബി​ന്‍റെ തു​ട​ർ​പ​ദ്ധ​തി​ക​ളാ​യ പ​ട്ടി​ണി​ര​ഹി​ത തൊ​ടു​പു​ഴ​യു​ടെ ഭാ​ഗ​മാ​യ അ​ന്ന​പൂ​ർ​ണം പ​ദ്ധ​തി, സൗ​ജ​ന്യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ വി​ത​ര​ണം എ​ന്നി​വ തു​ട​രും. യു​വാ​ക്ക​ൾ​ക്കാ​വ​ശ്യ​മാ​യ സ്റ്റാ​ർ​ട്ട് അ​പ്പ് പ​രി​ശീ​ല​നം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​സ​തീ​ഷ് ധ​ന്വ​ന്ത​രി -പ്ര​സി​ഡ​ന്‍റ്, ഫെ​ബി​ൻ ലി -​സെ​ക്ര​ട്ട​റി, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ് ധ​ന്വ​ന്ത​രി, സെ​ക്ര​ട്ട​റി ഫെ​ബി​ൻ ലീ, ​ഹെ​ജി പി. ​ചെ​റി​യാ​ൻ, കെ.​ജി.​സു​രേ​ഷ്കു​മാ​ർ, ലി​റ്റോ പി. ​ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.