പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: പ്ര​ണ​യം ന​ടി​ച്ച് 17 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി ആ​ൽ​ബി​നെ (24)യാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

യു​ഡി​എ​ഫും ബി​ജെ​പി​യും
നടത്തുന്നത് സമരാഭാസമെന്ന്

തൊ​ടു​പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി യു​ഡി​എ​ഫും ബി​ജെ​പി​യും തെ​രു​വി​ൽ ന​ട​ത്തു​ന്ന സ​മ​രം നാ​ടി​നെ കോ​വി​ഡി​ന്‍റെ ത​ട​വ​റ​യി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ മാ​സ്കു​ക​ൾ ഒ​ന്നും ധ​രി​ക്കാ​തെ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന ഇ​വ​ർ നാ​ടി​നെ ക​ലാ​പ​ശാ​ല​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രോ​ഗം പെ​രു​കു​ന്ന ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ പോ​ലെ കേ​ര​ള​വും ശ​വ​പ്പ​റ​ന്പാ​യി മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ശി​വ​രാ​മ​ൻ കു​റ്റ​പ്പെ​ടു​ത്തി.