മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ധ​ർ​ണ ന​ട​ത്തി
Tuesday, July 14, 2020 9:49 PM IST
ചെ​റു​തോ​ണി: തെ​ളി​വോ​ടെ പി​ടി​കൂ​ടി​യ ക​ള്ള​ന്‍റെ അ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി.
സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തോ​ടെ മ​ന്ത്രി​സ​ഭ​യി​ലും എ​ൽ​ഡി​എ​ഫി​ലും ഒ​റ്റ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ഴും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​നെ കൈ​വി​ടാ​ത്ത​ത് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ടു​ക്കി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള പ​ങ്കി​നെ ന്യാ​യീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യി​ലാ​രും ത​യാ​റാ​കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ്. മാ​ന്യ​ത ഉ​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ പി​ണ​റാ​യി ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി തോ​മ​സ്, എ​സ്. അ​ശോ​ക​ൻ, സി.​പി. മാ​ത്യു, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജോ​ണി കു​ളം​പ​ള്ളി, തോ​മ​സ് രാ​ജ​ൻ, ജോ​യി വെ​ട്ടി​ക്കു​ഴി, എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, കെ.​ജെ. ബെ​ന്നി, മ​നോ​ജ് മു​ര​ളി, ഷാ​ജി പൈ​നാ​ട​ത്ത്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, ജോ​സ് കൂ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.