റാ​പ്പി​ഡ് ടെ​സ്റ്റ് ഫ​ലം പോ​സി​റ്റീ​വ്: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ചി​കി​ത്സ​യി​ൽ
Tuesday, July 14, 2020 9:49 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ളു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നേ​തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രേ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ശോ​ധ​ന ന​ട​ത്തി​യ സി​എ​ച്ച്സി​യും ഇ​വ​ർ പ​നി​മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജാ​ക്കാ​ട്ടെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​യാ​ളെ പ​രി​ശോ​ധി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ച്ചി​രു​ന്നു.
നി​ല​വി​ൽ ര​ണ്ടാ​മ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും അ​ട​ച്ച​തി​നാ​ൽ രാ​ജാ​ക്കാ​ട്ട് കി​ട​ത്തി​ചി​കി​ത്സാ സൗ​ക​ര്യം നി​ല​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി ക​ള​ക്ട​ർ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ണ്ട്. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

രാ​ജാ​ക്കാ​ട്
മൂ​ന്നു​ദി​വ​സ​ത്തേ​ക്ക്
സ​ന്പൂ​ർ​ണ
ലോ​ക് ഡൗ​ണ്‍

രാ​ജാ​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ന്ന് 12 മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് പൂ​ർ​ണ്ണ​മാ​യി അ​ട​ച്ചി​ടും. ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഇ​ന്ന് 12 വ​രെ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും.
ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ആ​ളു​ക​ൾ വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​തെ​യും ക​ട​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​തെ​യും ലോ​ക്ക് ഡൗ​ണു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ജാ​ഗ്ര​ത സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​എ​സ്. സ​തി അ​ഭ്യ​ർ​ഥി​ച്ചു.
അ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ​തി​നെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച കോ​വി​ഡ് പോ​സി​റ്റി​വാ​യ എ​ൻ​ആ​ർ സി​റ്റി സ്വ​ദേ​ശി​നി​യു​ടെ റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു.