ന്യു​മോ​ണി​യ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, July 13, 2020 10:13 PM IST
ചെ​റു​തോ​ണി: ന്യു​മോ​ണി​യ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വാ​ഴ​ത്തോ​പ്പ് കി​ഴ​ക്കേ​ക്ക​ര​യി​ൽ ജോ​യി​യു​ടെ മ​ക​ൻ ആ​ഷ് ലി​ൻ(15)​ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു ദി​വ​സം​മു​ന്പ് പ​നി ബാ​ധി​ച്ചി​രു​ന്നു. പ​നി കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് പ​തി​നാ​റാം​ക​ണ്ടം സി​എ​ച്ച്സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നാ​ൽ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ട്രു​നാ​റ്റ് ടെ​സ​റ്റ് ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. അമ്മ: ജാ​ൻ​സി. സ​ഹോ​ദ​ര​ൻ: ആ​ൽ​വി​ൻ.