എ​ൻ​സി​സി കേ​ഡ​റ്റി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പ് അ​ർ​ജു​ൻ ബി​ജു​വി​ന്
Monday, July 13, 2020 9:46 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ജു​ൻ ബി​ജു മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​നാ​യി. എ​ൻ​സി​സി പ​രേ​ഡി​ലും ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ലും നേ​ടി​യ മി​ക​വാ​ണ് സ​ർ​ജെ​ന്‍റ് മേ​ജ​ർ റാ​ങ്കി​ലു​ള്ള അ​ർ​ജു​ൻ ബി​ജു​വി​ന് ഇൗ അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് തു​ക​യാ​യ 600 രൂ​പ​യും ഓ​ണ്‍​ലൈ​ൻ പ​ഠ​നം സു​ഗ​മ​മാ​ക്കാ​ൻ ലാ​പ്ടോ​പ്പ് വാ​ങ്ങാ​ൻ സ​മാ​ഹ​രി​ച്ചു​ വ​ച്ചി​രു​ന്ന തു​ക​യി​ൽ​നി​ന്ന് അ​ഞ്ഞൂ​റ് രൂ​പ​യും ചേ​ർ​ത്ത് 1100 രൂ​പ​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ർ​ജു​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​. മൂ​വാ​റ്റു​പു​ഴ 18-കെ ​ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി​യി​ലെ മു​പ്പ​തോ​ളം എ​ൻ​സി​സി ട്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റ് എ​ന്ന അം​ഗീ​കാ​ര​മാ​ണ് അ​ർ​ജു​​നെ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്‍റ​ർ ബ​റ്റാ​ലി​യ​ൻ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​തും ദേ​ശീ​യ ക്യാ​ന്പി​ലെ പ​ങ്കാ​ളി​ത്ത​വും സ്കോ​ള​ർ​ഷി​പ്പ് അ​ർ​ജു​ന് ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി. കോ​വി​ഡ് -19 നാ​ടാ​കെ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം നേ​ടാ​ൻ ത​ന്നാ​ലാ​കും ​വി​ധം പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന അ​ർ​ജു​ന്‍റെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ പ്രേ​ര​ണ​യാ​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു ജോ​സ​ഫ്, നി​ലു ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ചടങ്ങിൽ ​അ​ർ​ജു​ന്‍റെ​ പി​താ​വ് സി.​എ​ൻ. ബി​ജു, മാ​താ​വ് ഷൈ​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.