തൊടുപുഴ മേഖലയ്ക്ക് മി​ക​ച്ച വി​ജ​യം
Monday, July 13, 2020 9:46 PM IST
തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേടി. 67 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 55 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 12 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും 13 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫെ​ബി​ൻ അ​ഗ​സ്റ്റി​നും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 92.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജോ​ർ​ജ് ഷൈ​റ്റ​സും സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫെ​ബി​ൻ അ​ഗ​സ്റ്റി​ൻ, അ​ഖി​ല ജി. ​നാ​യ​ർ, അ​ലീ​ന ടോ​മി എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എവൺ ​നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ്, ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തൊ​ടു​പു​ഴ ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 26 വി​ദ്യാ​ർ​ഥി​ക​ളി​ൽ 19 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴ് പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 93.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി.​ജി. ഗാ​യ​ത്രി സ്കൂ​ൾ ടോ​പ്പറാ​യി. 92.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ലീ​ഷ ജോ​ജി ര​ണ്ടാം സ്ഥാ​ന​വും 92.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ന്നു ടോ​മി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റീ​ന, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ൻ​ഡ്രോ​ണ്‍ അ​ജ​യ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​വ​ണ്ണും 95.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​ന​വും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഗോ​പി​ക വി​നോ​ദ് 92.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ എ​ഴു​തി​യ 51 കു​ട്ടി​ക​ളി​ൽ 35 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 10 പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കും നേ​ടി. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​തു​മ​ന, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ പ​ച്ചി​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ബോ​ബി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ്ലെ​യി​സ് ജി. ​വാ​ഴ​യി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
തൊ​ടു​പു​ഴ: ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 69 കു​ട്ടി​ക​ളി​ൽ സാ​വി​യോ സാ​ജ​ൻ, വെ​ങ്കി​ടേ​ഷ് ഡി. ​ദാ​സ്, സാ​നി​യ സെ​ബാ​സ്റ്റ്യ​ൻ, ശ്വേ​ത മോ​ഹ​ൻ, മ​രി​യ ആ​ൻ ടോം ​എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. വെ​ങ്കി​ടേ​ഷ് ഡി. ​ദാ​സ്, സാ​വി​യോ സാ​ജ​ൻ എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ലും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.