150 കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​സം​ഘം നാ​ളെ ധ​ർ​ണ ന​ട​ത്തും
Monday, July 13, 2020 9:38 PM IST
ക​ട്ട​പ്പ​ന: മാ​ഹാ വ്യാ​ധി​യു​ടെ മ​റ​വി​ൽ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജി​ല്ല​യി​ൽ 150 കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ച് കേ​സി​ൽ ക​ക്ഷി​ചേ​രാ​നു​ള്ള എം​പി​യു​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ഉ​മ്മ​ൻ സ​മി​തി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ക, പ​ട്ട​യ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. വ​ന​ത്തി​ൽ​മാ​ത്രം ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്തി കൃ​ഷി, തോ​ട്ടം, ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​നം കേ​ന്ദ്ര​ത്തെ​കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള​ത്. ഗോ​വാ ഫൗ​ണ്ടേ​ഷ​നു​മാ​യും മ​റ്റു ക​പ​ട പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​മാ​യും ഒ​ത്തു​ക്ക​ളി​ക്കാ​നു​ള്ള ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നീ​ക്കം അ​പ​ക​ടം നി​റ​ഞ്ഞ​താ​ണെ​ന്നും ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ഉ​മ്മ​ൻ സ​മി​തി റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 886.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നേ​ത​ര ഇ​എ​സ്എ​യും 9107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടെ 9993.24 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഇ​എ​സ്എ ആ​യാ​ണ് റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​ട്ടു​ള​ള​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 1337 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ​കൂ​ടി ഒ​ഴി​വാ​ക്കി 8656 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം​വ​രു​ന്ന വ​നം പ്ര​ദേ​ശ​ത്തു​മാ​ത്രം ഇ​എ​സ്എ ആ​യി നി​ജ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.
കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളി​ലെ 13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് 2013 ന​വം​ബ​ർ 13-ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2018 ഡി​സം​ബ​ർ മൂ​ന്നി​ന് നി​രോ​ധ​നം നീ​ക്കി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ഗോ​വാ ഫൗ​ണ്ടേ​ഷ​നും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.
ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ പ​രി​സ്ഥി​തി- കോ​ണ്‍​ഗ്ര​സ് ബി​ജെ​പി- കൂ​ട്ടു​കെ​ട്ട് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രാ​യാ​ണ് ക​ർ​ഷ​ക​സം​ഘം പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ അ​ടി​മാ​ലി​യി​ലും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. മേ​രി ക​രി​മ​ണ്ണൂ​രും ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് തൊ​ടു​പു​ഴ​യി​ലും സെ​ക്ര​ട്ട​റി എ​ൻ.​വി. ബേ​ബി ചെ​റു​തോ​ണി​യി​ലും സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. വ​ജ​യ​ൻ നെ​ടു​ങ്ക​ണ്ട​ത്തും പി.​എ​സ്. രാ​ജ​ൻ ഏ​ല​പ്പാ​റ​യി​ലും കെ.​വി. ശ​ശി മൂ​ന്നാ​റി​ലും എം.​എ​ൻ. മോ​ഹ​ന​ൻ പൂ​പ്പാ​റ​യി​ലും വി.​വി. മ​ത്താ​യി മൂ​ല​മ​റ്റ​ത്തും ആ​ർ. തി​ല​ക​ൻ വ​ണ്ടി​പ്പെ​രി​യാ​റി​ലും സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ. ശി​വ​രാ​ജ​ൻ കാ​മാ​ക്ഷി​യി​ലും റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ മു​രി​ക്കാ​ശേ​രി​യി​ലും പി.​പി. ച​ന്ദ്ര​ൻ കാ​ഞ്ഞാ​റി​ലും സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ളാ​യ മാ​ത്യു ജോ​ർ​ജ്, സ​ണ്ണി പാ​റ​ക്ക​ണ്ടം, വി.​കെ. സോ​മ​ൻ, എ​സ്. ശ്രീ​ധ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.