3.60 ല​ക്ഷത്തിന്‍റെ വാ​ട്ട​ർ ബി​ല്ല് കണ്ട് ഞെ​ട്ടി അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ
Sunday, July 12, 2020 10:12 PM IST
തൊ​ടു​പു​ഴ: ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ ല​ഭി​ച്ച വാ​ട്ട​ർ ബി​ല്ല് ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ പു​തു​പ്പ​റ​ന്പി​ൽ ഫ്രാ​ൻ​സി​സ് ജോ​സ​ഫും മാ​ഗി ജോ​ർ​ജും. കു​മാ​ര​മം​ഗ​ലം പാ​റ​യി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ൽ വാ​ട്ട​ർ ബി​ല്ലാ​യി ല​ഭി​ച്ച​ത് 3.60 ല​ക്ഷം രൂ​പ. പ​ല​പ്പോ​ഴും അ​മി​ത ബി​ല്ലു വ​രു​ന്ന​തി​നെ​തി​രെ ഇ​വ​ർ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഇ​ത്ത​വ​ണ​യാ​ണ് ഇ​ത്ര ക​ന​ത്ത ബി​ല്ല് ന​ൽ​കി വാ​ട്ട​ർ അ​ഥോ​റി​റ്റി റി​ട്ട ഹെ​ഡ്മാ​സ്റ്റ​റാ​യ ഫ്രാ​ൻ​സി​സ് ജോ​സ​ഫി​നെ​യും കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ മാ​ഗി ജോ​ർ​ജി​നെ​യും ഞെ​ട്ടി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് 3,60,479 രൂ​പ​യു​ടെ ബി​ൽ ല​ഭി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി അ​മി​ത ബി​ൽ വ​രു​ന്ന​തി​നെ​തി​രെ നി​ര​വ​ധി ത​വ​ണ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചെ​ങ്കി​ലും മു​ട​ന്ത​ൻ ന്യാ​യം നി​ര​ത്തി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ കൈ ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു.
ക​ന്പ്യൂ​ട്ട​ർ ബി​ല്ലി​ൽ വ​ന്ന പി​ശ​കാ​ണെ​ന്നും മീ​റ്റ​ർ ശ​രി​യാ​യി ആ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി പ​റ​ഞ്ഞ​ത​ല്ലാ​തെ തെ​റ്റാ​യി വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ബി​ൽ മാ​റ്റി ന​ൽ​കാ​ൻ മാ​ത്രം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യുണ്ടായില്ല.
2018 ഫെ​ബ്രു​വ​രി വ​രെ ഒ​രു വ​ർ​ഷ​ത്തെ ബി​ൽ മു​ൻ​കൂ​റാ​യി അ​ട​ച്ചി​രു​ന്ന​ത് മി​നി​മം യൂ​ണി​റ്റ് തു​ക ആ​യ 240 രൂ​പ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ 2018 ഓ​ഗ​സ്റ്റി​ൽ ഇ​വ​ർ​ക്ക് 709 കി​ലോ ലി​റ്റ​ർ വെ​ള്ളം ഉ​പ​യോ​ഗി​ച്ച​താ​യി കാ​ട്ടി 76,995 രൂ​പ​യു​ടെ ക​ന​ത്ത ബി​ൽ ആ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ര​ണ്ടു​മാ​സം കൂ​ടു​ന്പോ​ൾ മി​നി​മം 40 രൂ​പ​യു​ടെ ബി​ൽ ല​ഭി​ച്ചി​രു​ന്ന ഇ​വ​ർ​ക്ക് ഇ​ത്ര കൂ​ടി​യ തു​ക​യു​ടെ ബി​ൽ ല​ഭി​ച്ച​തോ​ടെ പ​രാ​തി​യു​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റെ സ​മീ​പി​ച്ചു. അ​വി​ടെ നി​ന്ന് എ​ൻ​ജി​നി​യ​ർ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ത് തെ​റ്റാ​യി ബി​ൽ വ​ന്ന​ത് ആ​ണെ​ന്നും മീ​റ്റ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​തി​നാ​ൽ സാ​ധാ​ര​ണ ബി​ൽ ല​ഭി​ക്കു​ന്പോ​ൾ പ​ണം അ​ട​ച്ചാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ അ​ടു​ത്ത ഒ​ക്ടോ​ബ​റി​ൽ 1,02, 759 രൂ​പ​യാ​യി ഉ​യ​ർ​ന്ന ബി​ല്ലാ​ണ് ന​ൽ​കി​യ​ത്. വീ​ണ്ടും പ​രാ​തി​യു​മാ​യി ഇ​വ​ർ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ 2,57,393 രൂ​പ​യാ​യി വ​ർ​ധി​ച്ച ബി​ല്ലാ​ണ് ല​ഭി​ച്ച​ത്. വീ​ണ്ടും പ​രാ​തി ജ​ല അ​ഥോ​റി​റ്റി​യി​ൽ ന​ൽ​കി​യ​പ്പോ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് 19ന് ​അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദാ​ല​ത്ത് മാ​റ്റി. പി​ന്നീ​ട് ക​ഴി​ഞ്ഞ ജൂ​ണ്‍ 16ന് ​ല​ഭി​ച്ച ബി​ല്ലാ​ണ് 3,60,479 രൂ​പ​യു​ടേ​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഈ ​നി​ല​പാ​ടി​നെ​തി​രെ ആ​ർ​ക്കു പ​രാ​തി ന​ൽ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​ർ.