കൊ​ല​പാ​ത​കം: പ്ര​തി​യെ വെ​റു​തെ വി​ട്ടു
Sunday, July 12, 2020 10:12 PM IST
തൊ​ടു​പു​ഴ: ത​ങ്ക​മ​ണി പ്രി​യ​ദ​ർ​ശി​നി​മേ​ട് ക​ണി​യാം​കു​ഴി​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ ബി​നു​വി​നെ (ഉ​ണ്ണി-22) പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്ര​യ​ദ​ർ​ശ​നി​മേ​ട് ക​ണി​യാം​കു​ഴി​യി​ൽ കു​ട്ടി​യെ ആ​ണ് വെ​റു​തെ​വി​ട്ട് അ​ഡി​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി എ​ൽ​സ​മ്മ ഉ​ത്ത​ര​വാ​യ​ത്. 2013 ന​വം​ബ​ർ 30നാ​യി​രു​ന്നു കേ​സി​നാ​പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ ഭാ​ര്യ​യെ ബി​നു ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തേ​ങ്ങ പൊ​തി​യ്ക്കു​ന്ന പാ​ര ഉ​പ​യോ​ഗി​ച്ച് കു​ട്ടി ബി​നു​വി​ന്‍റെ ത​ല​ക്ക​ടി​യ്ക്കു​ക​യും ചെ​യ്തെ​ന്നാ​യി​രു​ന്നു കേ​സ്. കു​ട്ടി​യു​ടെ ഭാ​ര്യ​യെ ബി​നു ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭാ​ര്യ​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബി​നു​വി​നെ ആ​ക്ര​മി​ച്ചെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചു. പ്ര​തി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എം.​എം. തോ​മ​സ് മു​ണ്ട​യ്ക്കാ​ട്ട്, അ​രു​ണ്‍ ജോ​സ് തോ​മ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ആ​ദ​രി​ച്ചു

ഉ​ടു​ന്പ​ന്നൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ യു​വ​ജ​ന​സ​മാ​ജം ലൈ​ബ്ര​റി ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി.​കെ. രാ​ജീ​വ്, പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​കു​മാ​ര​ൻ, ടി.​എം.​സു​ബൈ​ർ, കെ.​ജി.​ രാ​ജ​ൻ, എ.​സു​രേ​ഷ്, എം.​ ല​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.