ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍: മൂ​ന്നാ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
Saturday, July 11, 2020 10:10 PM IST
മൂ​ന്നാ​ർ: ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണാ​ണെ​ന്ന രീ​തി​യി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ അ​റി​യി​പ്പ് മൂ​ന്നാ​റി​ലെ ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ആ​ണെ​ന്ന് അ​റി​യി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​രി​ലൊ​രു അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം വ​ർ​ധി​ച്ച​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ ഉ​ച്ച​യോ​ടെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്ന് മൂ​ന്നാ​റി​ൽ ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ​ച ലോ​ക്ക്ഡൗ​ണ്‍ ആ​ണെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ മൂ​ന്നാ​റി​ലെ പ​ല​ച​ര​ക്കു ക​ട​ക​ളി​ലും മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.