കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും: ക​ള​ക്ട​ർ
Saturday, July 11, 2020 10:10 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​മു​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രും ക​ർ​ശ​ന ക്വാ​റ​ന്‍റൈ​ൻ നി​ർദേശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക് ധ​രി​ക്ക​ൽ തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ പ്ര​ത്യേ​ക ടീ​മു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. താ​ലൂ​ക്ക് ത​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കു​മ​ളി അ​തി​ർ​ത്തി വ​ഴി ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. അ​ന്ത​ർ സം​സ്ഥാ​ന വി​ഷ​യ​മാ​യ​തു​കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഓ​ട്ടോ അ​പ്രൂ​വ​ൽ ആ​യ​തു​കൊ​ണ്ട് അ​പേ​ക്ഷ ന​ല്കി​യാ​ലു​ട​ൻ അ​നു​മ​തി ല​ഭി​ക്കും. എ​ങ്കി​ലും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

കു​മ​ളി വ​ഴി എ​ത്തു​ന്ന എ​ല്ലാ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളെ അ​പ്പോ​ൾ​ത​ന്നെ അ​റി​യി​ക്കു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വ​രു​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.