ത​മി​ഴ്നാ​ട​ൻ മ​ല​നി​ര​ക​ളെ നീ​ല പു​ത​പ്പി​ച്ച് കു​റി​ഞ്ഞി​ക​ൾ പൂ​ത്തു
Saturday, July 11, 2020 10:10 PM IST
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട​ൻ മ​ല​നി​ര​ക​ളെ നീ​ല​പ്പ​ട്ട് പു​ത​പ്പി​ച്ച് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. പു​ഷ്പ​ക്ക​ണ്ട​ത്തി​ന് സ​മീ​പ​ത്തെ ത​മി​ഴ്നാ​ടി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​ല​ഞ്ചെ​രു​വു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കു​റി​ഞ്ഞി പൂ​ത്തി​രി​ക്കു​ന്ന​ത്. സ​മൂ​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 1080 മീ​റ്റ​ർ ഉ​യ​ർ​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു വി​സ്മ​യം ഉ​ണ്ടാ​കു​ന്ന​ത്.
മേ​ഖ​ല​യി​ൽ ക​ന്നു​കാ​ലി​ക​ളെ മേ​യി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് കു​റി​ഞ്ഞി​വ​സ​ന്തം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കു​റി​ഞ്ഞി പൂ​ത്തി​രി​ക്കു​ന്ന​ത്.

കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പു​ഷ്പ​ക​ണ്ടം, അ​ണ​ക്ക​ര​മെ​ട്ട് മേ​ഖ​ല​ക​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഇ​വി​ടെ​യാ​ണ് പ്ര​കൃ​തി വീ​ണ്ടും വി​രു​ന്നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​റ്റാ​ടി​പാ​ട​വും ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂ​ര​ദൃ​ശ്യ​വും രാ​മ​ക്ക​ൽ​മേ​ടി​ന്‍റെ വി​ദൂ​ര കാ​ഴ്ച​യും ഒ​പ്പം കു​റി​ഞ്ഞി​വ​സ​ന്ത​വും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കും. മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ളാ​ണെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ചെ​ങ്കു​ത്താ​യ മ​ല​ക​ളും വ​ലി​യ ക​ല്ലു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.