പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ
Saturday, July 11, 2020 10:10 PM IST
മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് പ​വ​ർ​ഹൗ​സ് ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​യ​ത്. 1986 ഫെ​ബ്രു​വ​രി 16-നാ​ണ് പ​വ​ർ​ഹൗ​സി​ൽ ആ​ദ്യ​ത്തെ അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ ആ​റാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്.

ഈ ​സ​മ​യം നൂ​റോ​ളം ജീ​വ​ന​ക്കാ​രും സ​ന്ദ​ർ​ശ​ക​രാ​യ 300-ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും നി​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും വി​ഷ​പ്പു​ക​യേ​റ്റ് ബോ​ധ​ര​ഹി​ത​രാ​യി. 1996 ഒ​ക്ടോ​ബ​ർ 23-നു ​സ്വി​ച്ച് യാ​ർ​ഡി​ലേ​ക്കു​ള്ള ഇ​ൻ​സ്ട്ര​മെ​ന്‍റ് ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി. 2002 മേ​യ് മൂ​ന്നി​ന് ഒ​രു ജ​ന​റേ​റ്റ​റി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. 2003 ഓ​ഗ​സ്റ്റ് 20-നു ​സ്ഫെ​റി​ക്ക​ൽ വാ​ൽ​വി​നു ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ആ​റു ജ​ന​റേ​റ്റ​റു​ക​ളും നി​ർ​ത്തി​വ​ച്ചു.

2005 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് സ്വി​ച്ച് യാ​ർ​ഡി​ലും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. ഇ​തേ വ​ർ​ഷം​ത​ന്നെ പ​വ​ർ​ഹൗ​സി​ലെ എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ ത​ക​രാ​റി​ലാ​യി നി​ല​യ​ത്തി​ലെ താ​പ​നി​ല ഉ​യ​രാ​നി​ട​യാ​യി. 2011 ജൂ​ണ്‍ 20-നു ​അ​ഞ്ചാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ പാ​ന​ൽ ബോ​ർ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. 2013 ന​വം​ബ​റി​ൽ നാ​ലാം​ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ പൊ​ട്ട​ൻ​ഷ്യ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. 2020 ജ​നു​വ​രി 20-നു ​ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ എ​ക്സേ​റ്റ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്തി​ന​ശി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.