പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Saturday, July 11, 2020 10:04 PM IST
മൂ​ന്നാ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം മൂ​ന്നാ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​നി​യാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ട്ടു​പ്പെ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​ആ​ൻ​ഡ്രൂ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​നെ​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.