പൊ​ന്നു​രു​ക്കി സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Friday, July 10, 2020 9:21 PM IST
ക​ട്ട​പ്പ​ന: കെ​പി​സി​സി ഒ​ബി​സി വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ പൊ​ന്നു​രു​ക്കി സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ ആ​ഭ​ര​ണ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക്ഷേ​മ​നി​ധി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
നെ​രി​പ്പോ​ട് ഉൗ​തി ക​ത്തി​ച്ച് വ്യ​ത്യ​സ്ഥ​മാ​യ സ​മ​ര​ണ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​രം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​നെ​യും മ​റ്റ് അ​ഞ്ചു ബോ​ർ​ഡു​ക​ളെ​യും ഷോ​പ്പ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്് സെ​ക്ഷ​നു കീ​ഴി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ചെ​ല​വ് ചു​രു​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും ആ​ഗ​സ്തി ആ​രോ​പി​ച്ചു. ഒ​ബി​സി വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സ​ത്യ​ൻ, കെ.​ഡി. ജ​യ​പ്ര​കാ​ശ്, തോ​മ​സ് മൈ​ക്കി​ൾ, രാ​ജ​പ്പ​ൻ പാ​ന്പു​രി​ക്ക​ൽ, രാ​ജു വെ​ട്ടി​ക്ക​ൽ, ബി​ജു പാ​ന്പൂ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.