ഫാ.​ജോ​സ​ഫ് അ​ട​പ്പൂ​ര് വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക്
Thursday, July 9, 2020 10:04 PM IST
മു​ത​ല​ക്കോ​ടം:​കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​വും മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് 50 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു ശേ​ഷം വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക്.​മു​ത​ല​ക്കോ​ടം പ​ള്ളി വി​കാ​രി​യാ​യി ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന ഇ​ദ്ദേ​ഹം ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വള​ർ​ച്ച​യ്ക്ക് അ​ത്യ​ധ്വാ​നം ചെ​യ്ത ശേ​ഷ​മാ​ണ് വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ത്മീ​യ​ത​യി​ൽ അ​ധി​ഷ്ടി​ത​മാ​യ ല​ളി​ത ജീ​വി​ത ശൈ​ലി അ​ച്ച​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു. ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ൾ കു​റ്റ​മ​റ്റ​താ​ക്കാ​ൻ എ​പ്പോ​ഴും ശ്ര​മി​ച്ചി​രു​ന്നു. ല​ളി​ത ജീ​വി​ത​ത്തി​ലൂ​ടെ ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ സ​മ​ഗ്ര​വും സ​ജീ​വ​വു​മാ​യി ഇ​ട​വ​ക​യെ വ​ള​ർ​ത്തു​ന്ന​തി​നും ദീ​പി​ക​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി ആ​ധു​നി​ക​രീ​തി​യി​ലു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റിക്ക് പു​തി​യ അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നും നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ചു.​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം 13 വീ​ടു​ക​ളും അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി.​വെ​ട്ടി​മ​റ്റം അ​ട​പ്പൂ​ര് പ​രേ​ത​രാ​യ ദേ​വ്യ-​ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.