മ​ര​ച്ചീ​നി കൃ​ഷി​യി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന; വി​ല വി​ല്ല​നാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക
Thursday, July 9, 2020 10:04 PM IST
തൊ​ടു​പു​ഴ:​സം​സ്ഥാ​ന​ത്ത് മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​ടെ കൃ​ഷി​യി​ലു​ണ്ടാ​യ വ​ർ​ധ​ന മൂ​ലം വ​രും​മാ​സ​ങ്ങ​ളി​ൽ വി​ല​യി​ടി​വി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും ചു​വ​ടു​പി​ടി​ച്ച് നി​ര​വ​ധി​പേ​ർ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ ത​രി​ശു​സ്ഥ​ല​ങ്ങ​ളെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ളാ​യി. മ​ര​ച്ചീ​നി, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​

ഇ​തു​വ​രെ​യും കൃ​ഷി​യോ​ട് മു​ഖം​തി​രി​ഞ്ഞു നി​ന്ന​വ​ർ പോ​ലും ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തോ​ടെ പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഹെ​ക്ട​ർ ക​ണ​ക്കി​നു സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് അ​ധി​ക കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്നും അ​ത് വി​ല​ക്ക​യ​റ്റ​ത്തി​നും ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​വും സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ കൃ​ഷി പ്രോ​ൽ​സാ​ഹ​ന​വു​മാ​ണ് ഇ​ത്ത​വ​ണ കൃ​ഷി വ്യാ​പ​ക​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ കൃ​ഷി​വ്യാ​പ​നം സം​ബ​ന്ധി​ച്ച് യാ​തൊ​രു ക​ണ​ക്കും അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചി​ട്ടി​ല്ല. ഇ​തു വി​പ​ണ​ന രം​ഗ​ത്ത് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കൂ.​ സം​സ്ഥാ​ന​ത്തെ കൃ​ഷി ഓ​ഫീ​സു​ക​ൾ വ​ഴി കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ ഇ​തി​ന് ത​യാ​റാ​കാ​ത്ത​താ​ണ് വി​പ​ണ​ന രം​ഗ​ത്ത് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ൾ ത​ന്നെ മ​ര​ച്ചീ​നി​ക്ക് കു​റ​ഞ്ഞ വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കി​ലോ​യ്ക്ക് 30-32 തോ​തി​ലാ​യി​രു​ന്നു വി​പ​ണി​ വി​ല​യെ​ങ്കി​ൽ ക​ർ​ഷ​ക​ന് ല​ഭി​ച്ച​ത് 23-25 രൂ​പ​മാ​ത്ര​മാ​ണ്.

ഇ​ത്ത​വ​ണ 18-20 രൂ​പ​യാ​ണ് വി​പ​ണി​വി​ല.​ ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്ന​തു 13-15 രൂ​പ​യും.​ക​ഴി​ഞ്ഞ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മ​ര​ച്ചീ​നി​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.​ ഈ സീ​സ​ണി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും കൃ​ഷി​യു​ള്ള​ത്.​ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​കെ​ട്ടി നി​ന്നു കൃ​ഷി​നാ​ശം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വേ​ഗ​ത്തി​ൽ ഇ​വ വി​റ്റ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് തു​ച്ഛ​മാ​യ വി​ല​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.​

മ​ര​ച്ചീ​നി കൃ​ഷി​യു​ടെ ചെ​റി​യ ശ​ത​മാ​നം വി​ള​വെ​ടു​പ്പ് പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ഡി​സം​ബ​ർ,ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പ് കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്.​ ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നു സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​നു പ്ര​യോ​ജ​ന​മു​ണ്ടാ​കൂ.

മൂ​ല്യ​വ​ർ​ധ​ന​വി​ന്
സം​വി​ധാ​നം ഒ​രു​ക്ക​ണം

മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണ​നം ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ സെ​ൻ​ട്ര​ൽ ട്യൂ​ബ​ർ ക്രോ​പ്സ് റിസർച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (​സി​ടി​സി​ആ​ർ​ഐ) ത​യാ​റാ​യാ​ൽ വി​പ​ണ​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം.​

എ​ങ്കി​ൽ മാ​ത്ര​മേ വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ക​യു​ള്ളൂ.​
ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും ഉ​ത്പാ​ദ​ന ചെ​ല​വ് പോ​ലും ല​ഭി​ക്കാ​തെ​യും വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്നു പി​ന്തി​രി​യാ​ൻ ഇ​ട​യാ​കും.