ക​ഞ്ഞി​ക്കു​ഴി ആ​ശു​പ​ത്രി​യും പൈ​നാ​വ് എ​സ്ബി​ഐ​യും അ​ട​ച്ചു
Thursday, July 9, 2020 9:48 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ പാ​ലി​യേ​റ്റീ​വ് ന​ഴ്സി​ന് കോ​വി​ഡ് സ്ഥ​രീ​ക​രി​ച്ചു. ഇ​വ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സാ​യ​തി​നാ​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് രോ​ഗ​ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പൈ​നാ​വ് എ​സ്ബി​ഐ​യി​ലെ സെ​ക്യൂ​റി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​യാ​ളു​ടെ സ്ര​വം ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ഞ്ഞി​ക്കു​ഴി സി​എ​ച്ച്സി​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജോ​ലി​ചെ​യ്യു​ന്ന പൈ​നാ​വി​ലെ ബാ​ങ്കും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ബു​ധ​നാ​ഴ്ച​യൊ​ഴി​കെ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വീ​ടു​ക​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നാ​യി ചെ​ന്നി​രു​ന്നു. ഇ​വി​ടെ എ​വി​ടെ​നി​ന്നെ​ങ്കി​ലു​മാ​ണോ രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. ന​ഴ്സ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു.
ക​ഞ്ഞി​ക്കു​ഴി ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും സ്ര​വം ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രു​ന്നു. ഇ​തി​ൽ ഈ ​ന​ഴ്സി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ സം​ശ​യം​തോ​ന്നി ഏ​ഴി​ന് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്.
സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ശേ​ഷ​വും ഇ​വ​ർ ഹോം​കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് കി​ട​പ്പു​രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. ന​ഴ്സു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള ക​ഞ്ഞി​ക്കു​ഴി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി​വ​ന്നി​രി​ക്ക​യാ​ണ്.
അ​തോ​ടൊ​പ്പം ഈ​ദി​വ​സ​ങ്ങ​ളി​ൽ പൈ​നാ​വ് ബാ​ങ്കി​ൽ എ​ത്തി​യ നി​ര​വ​ധി​യാ​ളു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.