ചി​ന്നാ​ർ​ വ​ന​ത്തി​ൽ ഏ​ഴാം വി​വാ​ഹം
Thursday, July 9, 2020 9:48 PM IST
മ​റ​യൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ചി​ന്നാ​ർ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത സ്ഥി​രം വി​വാ​ഹ​വേ​ദി​യാ​യി. കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ വി​വാ​ഹി​താ​രാ​കു​ന്ന​ത്.

മു​ന്പ് പ​റ​ഞ്ഞു​റ​പ്പി​ച്ച വി​വാ​ഹ​ങ്ങ​ൾ​ക്ക് വ​ധൂ​വ​ര​ൻ​മാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വാ​ഹം അ​തി​ർ​ത്തി​യി​ൽ ന​ട​ത്തു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കാ​നാ​യി ജൂ​ണ്‍ ഏ​ഴി​ന് മാ​ട്ടു​പ്പെ​ട്ടു സ്വ​ദേ​ശി​യാ​യ യു​വ​തി​യും കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി​യാ​യ ചി​ന്നാ​ർ അ​തി​ർ​ത്തി​യി​ൽ ന​ട​ത്തി​യി​രു​ന്നു. ചെ​ക്കു​പോ​സ്റ്റി​ന് മു​ന്നി​ലു​ള്ള റോ​ഡി​ൽ പാ​യ് വി​രി​ച്ച് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ക​ട​ന്ന് വ​ര​ൻ മാ​ത്ര​മെ​ത്തി താ​ലി​കെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ മാ​തൃ​ക​യി​ൽ ഇ​ന്ന​ലെ ഇ​വി​ടെ ന​ട​ന്ന​ത് ഏ​ഴാ​മ​ത്തെ വി​വാ​ഹ​മാ​ണ്.

രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ ക​റു​പ്പ് സ്വാ​മി - നി​ർ​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ന്ധ്യ​യും (20) കോ​യ​ന്പ​ത്തൂ​ർ മ​ഹേ​ന്ദ്ര​ൻ - മീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​രു​കേ​ശും(25) ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന​ത്. രാ​ജ​കു​മാ​രി ക​ടു​ക്കാ​സി​റ്റി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ജ​നു​വ​രി​യി​ൽ ഇ​വ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

മു​ൻ വി​വാ​ഹ​ങ്ങ​ൾ​പോ​ലെ​ത​ന്നെ അ​തി​ർ​ത്തി ക​ട​ന്ന് വ​ര​നും മാ​താ​പി​താ​ക്ക​ളും മാ​ത്ര​മെ​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സാ​നി​റ്റൈ​സ​ർ കൈ​ക​ളി​ൽ ഒ​ഴി​ച്ചു​ന​ൽ​കി സ്വീ​ക​രി​ച്ചു. ആ​ചാ​ര​പ്ര​കാ​രം താ​ലി​ചാ​ർ​ത്തി. വ​ധു​വി​ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള പാ​സും മ​റ്റു രേ​ഖ​ക​ളും കൈ​മാ​റി വി​വാ​ഹ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കി.

മ​റ​യൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷേ​ണാ​യ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​അ​രു​ണ്‍, റോ​ജി​ൽ അ​ഗ​സ്റ്റി​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ പി.​എ​സ്. ശ​ശി​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ, ജ​യിം​സ് മാ​ത്യു എ​ന്നി​വ​ർ വി​വാ​ഹ ന​ട​ത്തി​പ്പി​ന് സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി.