എ​സ്എ​ൽ​എ​ഫ് വാ​യ്പാ​പ​ദ്ധ​തി​യി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി
Thursday, July 9, 2020 9:45 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ എ​സ്എ​ൽ​എ​ഫ് വാ​യ്പാ​പ​ദ്ധ​തി​യി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടു ക​ണ്ടെ​ത്തി. സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​യ പ്ര​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്.
ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ക്ര​മ​വി​രു​ദ്ധ​മാ​യി കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.
കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യേ​യും ക​ർ​ഷ​ക​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി സ​ഹാ​യ ഹ​സ്തം വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് വാ​യ്പാ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന​യാ​ണ് എ​സ്എ​ൽ​എ​ഫ് വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​ഞ്ചു​കോ​ടി വീ​ത​മാ​ണ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യ​ത്.
അ​ടി​മാ​ലി സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ വാ​യ്പ​യി​ൽ ഭൂ​രി​പ​ക്ഷ​വും എ​ത്തി​യ​ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ്. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും വാ​യ്പ ത​ര​പ്പെ​ടു​ത്തി​യെ​ടു​ത്തു. ധ​ന​സ​ഹാ​യം ഏ​താ​നും കു​ടും​ബ​ങ്ങ​ളി​ൽ​മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. വാ​യ്പ​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യും രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചും വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​സെ​ന്‍റി​ൽ താ​ഴെ ഭൂ​മി​യു​ള്ള​വ​ർ​ക്കു​പോ​ലും ല​ക്ഷ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ഐ​സ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ​ക്കു​കൂ​ടി 14 ല​ക്ഷം രൂ​പ വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ട്. 11 ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ത​ര​പ്പെ​ടു​ത്തി​യെ​ടു​ത്തു. 15 ജീ​വ​ന​ക്കാ​രും ഇ​ങ്ങ​നെ ല​ക്ഷ​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്. മി​നി​ട്സ് ബു​ക്കി​ൽ വ്യാ​പ​ക​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. നാ​ലു​പേ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി​യ ദി​വ​സം​ത​ന്നെ വാ​യ്പ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ൾ​ജാ​മ്യ​ത്തി​ൽ 2,33,60,000 രൂ​പ​യും സ്വ​ർ​ണ പ​ണ​യ​ത്തി​ൽ 2,61,38,220 രൂ​പ​യു​മാ​ണ് വാ​യ്പ ന​ൽ​കി​യ​ത് .