ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം
Thursday, July 9, 2020 9:45 PM IST
മൂ​ന്നാ​ർ: മാ​ലി​ന്യ സം​സ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ​യും മാ​ലി​ന്യ​ശേ​ഖ​ര​ണം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​കം ക്ലാ​സെ​ടു​ത്തു.
മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന പ്ര​ക്രി​യ അ​ടു​ത്ത​യി​ടെ മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും അ​നു​വ​ദി​ച്ച യൂ​ണി​ഫോം വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ​ക് കു​മാ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. അ​ജി​ത്കു​മാ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.