കോ​വി​ഡ് നി​യ​മ​ലം​ഘ​നം: 133 പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, July 8, 2020 9:55 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ​യി​ന​ങ്ങ​ളി​ലാ​യി 133 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.
ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഒ​രാ​ൾ​ക്കെ​തി​രെ​യും അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന് ദേ​വി​കു​ള​ത്ത് മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 69 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി അ​റി​യി​ച്ചു.
സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​ന് 14 സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത​മാ​യി ആ​ളു​ക​ളെ ക​യ​റ്റി​യ​തി​ന് 33 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. 1573 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 826 പേ​രു​ടെ ക്വാ​റ​ന്‍റൈൻ പ​രി​ശോ​ധി​ച്ചു. വ​രും​ദി​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തി
ക​റ​ങ്ങി​ന​ട​ന്ന​തി​ന് കേ​സെ​ടു​ത്തു

വ​ണ്ടി​പ്പെ​രി​യാ​ർ: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​ഞ്ഞ ഉ​പ്പു​ത​റ സ്വ​ദേ​ശി പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി​ന​ട​ന്നു. ചൊ​വ്വാ​ഴ്ച കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ഉ​പ്പു​ത​റ സ്വ​ദേ​ശി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക്വാ​റന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ബു​ധ​നാ​ഴ്ച നെ​ല്ലി​മ​ല​യി​ലു​ള്ള മ​ദ്യ​വി​ല്പ​ന ശാ​ല​യി​ലെ​ത്തി മ​ദ്യം വാ​ങ്ങാ​നെ​ത്തി. തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​പ്പു​ത​റ​യി​ലെ വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​യി​ൽ പോ​യി.
വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി ക്വാ​റന്‍റൈ​നി​ലാ​ക്കി. ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് കേ​സു​മെ​ടു​ത്തു.